കരിയർ പ്രിഫറൻസ് അസ്സെസ്സ്മെന്റ്


വിദ്യാർത്ഥികൾക്കും തൊഴിൽ അന്വേഷിക്കുന്ന യുവജനങ്ങൾക്കും Career Preference Assessment എന്തുകൊണ്ട് പ്രയോജനകരമാണ്?
ഒരു പ്രൊഫഷണൽ സൈക്കോളജിസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന കരിയർ പ്രിഫറൻസ് അസ്സെസ്സ്മെന്റ് വ്യക്തിയുടെ അഭിരുചി, കഴിവ്, വ്യക്തിത്വം, തൊഴിൽ താൽപ്പര്യങ്ങൾ എന്നിവ ശാസ്ത്രീയമായി വിലയിരുത്തി ഏറ്റവും അനുയോജ്യമായ കരിയർ ദിശ കണ്ടെത്താൻ സഹായിക്കുന്നു. കരിയർ പ്രിഫറൻസ് അസ്സെസ്സ്മെന്റ് എന്നത് "നിങ്ങൾ ഈ ജോലി മാത്രം ചെയ്യണം" എന്ന് നിർദേശിക്കുന്ന ഒരു പരീക്ഷയല്ല. മറിച്ച്, ശാസ്ത്രീയമായ, മനഃശാസ്ത്രപരമായ പരിശോധനകളും ആവശ്യാനുസരണമുള്ള വ്യക്തിഗത കൗൺസിലിംഗും ഉപയോഗിച്ച് നിങ്ങളുടെ അഭിരുചികൾ, വ്യക്തിത്വം, കഴിവുകൾ, പ്രചോദനങ്ങൾ എന്നിവ മനസ്സിലാക്കി, നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കരിയർ മാർഗങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ഒരു മാർഗനിർദേശ പ്രക്രിയയാണ്.
പ്രധാന പ്രയോജനങ്ങൾ:
സ്വന്തം കഴിവുകളും താൽപ്പര്യങ്ങളും വ്യക്തമായി മനസ്സിലാക്കാം.
അനുയോജ്യമായ കോഴ്സും തൊഴിൽമേഖലയും തിരഞ്ഞെടുക്കാൻ സഹായിക്കും.
തെറ്റായ കരിയർ തീരുമാനങ്ങൾ ഒഴിവാക്കി സമയവും പണവും ലാഭിക്കാം.
ആത്മവിശ്വാസവും തൊഴിൽ സംതൃപ്തിയും വർധിപ്പിക്കും.
ഇന്നത്തെ തൊഴിൽ വിപണിക്ക് അനുയോജ്യമായ കരിയർ ആസൂത്രണം ചെയ്യാൻ സഹായിക്കും.
പഠനം, ജോലി, മത്സരപരീക്ഷകൾ എന്നിവയ്ക്ക് ശരിയായ ദിശ തിരഞ്ഞെടുക്കാൻ സഹായകമാണ്.
ശരിയായ കരിയർ തിരഞ്ഞെടുപ്പ് വിജയകരമായ ഭാവിയുടെ ആദ്യപടിയാണ്.
Contacts: Mob: 8356886026 (for messaging)
Email: contact@mindsofpeople.in
Address: Minds of People, 17-Anmol, Plot-15, Sector-7, Koparkhairane, Navi Mumbai, Maharashtra, India - PIN 400709 In Kerala: Chala, Kannur